ടി-20 ലോകകപ്പ് ആവേശത്തിന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. പ്രധാന ടീമുകളിലെ മിക്ക താരങ്ങളും ഐ.പി.എല്ലില്‍ തങ്ങളുടെ കഴിവ് പ്രകടമാക്കുന്നുണ്ട്. ജൂണ്‍ ഒന്നിനാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ കാനഡയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഡാല്ലസാണ് വേദി.
ഈ പ്രാവശ്യം തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്. ജൂണ്‍ എട്ടിന് അഫ്ഗാനിസ്ഥാനുമായിട്ടാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം. ഇതോടെ കിവീസിന്റെ സ്‌ക്വാഡും പുറത്ത് വിട്ടിരിക്കുകയാണ്.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, റചിന്‍ രവീന്ദ്ര, മിച്ചല്‍ സോഡിനര്‍, ടിം സൗത്തി, ബെന്‍ സിയേഴ്‌സ്
🚨 BREAKING 🚨
New Zealand have announced their 15-member squad for the upcoming T20 World Cup 2024 🏆🇳🇿#KaneWilliamson #NewZealand #T20Is #WorldCup #CricketTwitter pic.twitter.com/JcjDdn7DPb
— Sportskeeda (@Sportskeeda) April 29, 2024
ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. നാല് ദിവസങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും നടക്കും.
എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെയ് ഒന്നിനാണ് ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിടുന്നത്. ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ പ്രകടനമാണ് ഐ.പി.എല്ലില്‍ നടത്തുന്നത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ അടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്ഞ്ജുവും ടീമിലെത്തുന്നത് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
Content Highlight: New Zealand’s T-20 Squad Was released