| Thursday, 16th March 2017, 12:49 pm

ന്യൂസിലാന്റിലെ പുഴയ്ക്ക് ലീഗല്‍ ഹ്യൂമണ്‍ സ്റ്റാറ്റസ്: മാവോറി വംശക്കാരുടെ 160 വര്‍ഷത്തെ സമരങ്ങളുടെ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ വാങ്ഗാന്യൂ പുഴയ്ക്ക് ലീഗല്‍ ഹ്യൂമണ്‍ സ്റ്റാറ്റസ്. ലോകത്ത് ഈ സ്റ്റാറ്റസ് ലഭിക്കുന്ന ആദ്യ പുഴയാണ് വാങ്ഗാന്യൂ പുഴ.

വടക്കന്‍ ദ്വീപിലെ വാങ്ഗാന്യൂ പുഴ ജീവിക്കുന്ന വസ്തുവായി അംഗീകരിച്ചുകൊണ്ട് ന്യൂസിലാന്റ് പാര്‍ലമെന്റ് ബില്‍ പാസാക്കിയതോടെയാണ് പുഴയ്ക്ക് ലീഗല്‍ ഹ്യൂമണ്‍ സ്റ്റാറ്റസ് ലഭിച്ചത്. ന്യൂസിലാന്റിലെ മാവോറി വംശക്കാരുടെ 160 വര്‍ഷം നീണ്ട പോരാട്ടങ്ങളുടെ ഫലമാണിത്.

മാവോറി വിഭാഗത്തില്‍പ്പെട്ട രണ്ടുപേരുടെ താല്‍പര്യങ്ങളാണ് പുഴയുടെ താല്‍പര്യമായി കണക്കാക്കുക. മാവോറി വഭാഗത്തിലെ ഇവി എന്നറിയപ്പെടുന്നയാളും രാജവംശത്തില്‍ നിന്നുള്ള ഒരാളുമാണ് വാങ്ഗ്യാനു പുഴയെ പ്രതിനിധീകരിക്കുക.


Must Read: യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി


“പുഴയില്‍ നിന്നും വന്ന് പുഴയില്‍ ജീവിക്കുന്ന മാവോറി വിഭാഗങ്ങളെ സംബന്ധിച്ച് പുഴയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന്” മാവോറി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എം.പി ആന്‍ഡ്രിയന്‍ റുറാവെ പറഞ്ഞു.

“വാങ്ഗാന്യൂ ജനതയുടെ കാഴ്ചപ്പാടില്‍ പുഴയുടെ ക്ഷേമവും ജനങ്ങളുടെ ക്ഷേമവും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ തന്നെ ഐഡന്റിറ്റിയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്‌.”

മാവോറി സമുദായത്തിലെ അംഗങ്ങള്‍ ആനന്ദാശ്രുക്കളോടെയാണ് പാര്‍ലമെന്റിന്റെ ഈ തീരുമാനത്തെ വരവേറ്റത്.

We use cookies to give you the best possible experience. Learn more