| Sunday, 27th January 2019, 9:14 am

ക്രിക്കറ്റ് ബോളിനോടും ബാറ്റിനോടും സാമ്യമുള്ള എന്തെങ്കിലുമായി പുറത്തേക്കിറങ്ങിയാല്‍ ശ്രദ്ധിക്കണം;അപകടകാരികളായ കുറച്ചാളുകള്‍ രാജ്യത്ത് വിലസുന്നുണ്ട്; രസികന്‍ ട്രോളുമായി ന്യുസീലന്‍ഡ് പൊലീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബേഓവല്‍: ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയോട് തോറ്റ ന്യുസീലന്‍ഡിനെ ട്രോളി ന്യുസീലന്‍ഡ് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് പൊലീസ്. ആദ്യ രണ്ട് മത്സരത്തിലും കിവികള്‍ ദയനീയമായാണ് ഇന്ത്യയോട് തോറ്റത്. ഹ്വാക്‌സ് ബേയും ടൈറവിറ്റിയുമടങ്ങിയ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പൊലീസാണ് ട്രോളിന് പിന്നില്‍. ബോ ഓവലിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെയായിരുന്നു ട്രോള്‍ പോസ്റ്റ്.

ഭീകരന്‍മാരായ കുറച്ചാളുകള്‍ ന്യുസീലന്‍ഡില്‍ ഉണ്ടെന്നും അവര്‍ നേപ്പിയറിലും ബേ ഓവലിലും നിഷ്‌കളങ്കരായ കുറച്ച് ന്യുസീലന്‍ഡുകാരെ കയ്യേറ്റം ചെയ്‌തെന്നുമാണ് ട്രോള്‍. പുറത്തിറങ്ങവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. കിവീസ് മുന്‍ ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സാറ്റൈറിസ് ട്വിറ്ററില്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രോള്‍ തമാശരൂപേണ ചെയ്തതാണെന്നും ആരേയും കളിയാക്കാന്‍ ആഗ്രഹമില്ലെന്നും പൊലീസ് പിന്നീട് അറിയിച്ചു. കിവിപ്പട നന്നായിട്ട് കളിക്കട്ടെയെന്നും അടുത്ത മത്സരത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പങ്ക് വെച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

അതീവ അപകടകാരികളായ കുറച്ചാളുകള്‍ രാജ്യത്ത് വിലസുന്നുണ്ടെന്ന മുന്നറിയിപ്പ്് ജനങ്ങള്‍ക്ക് നല്‍കുന്നു. നാപ്പിയറിലും ബേ ഓവലിലും അവര്‍ ന്യുസീലന്‍ഡുകാരായ കുറച്ച് നിഷ്‌കളങ്കരെ നിഷ്‌കരുണം ആക്രമിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ക്രിക്കറ്റ് ബോളിനോടും ബാറ്റിനോടും സാമ്യമുള്ള എന്തെങ്കിലുമായി പുറത്തേക്കിറങ്ങിയാല്‍ സ്വയം പ്രത്യേക ശ്രദ്ധ നല്‍കണം.

Video Stories

We use cookies to give you the best possible experience. Learn more