ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണിലെ ബാക്കിയുള്ള മത്സരത്തില്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്.
സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ന്യൂസീലന്‍ഡിന് പാകിസ്താനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്. പിന്നാലെ ടി-20 ലോകകപ്പ് കൂടി കളിക്കാനുള്ളതിനാല്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ ഐ.പി.എല്‍ കളിച്ചേക്കില്ലെന്നാണ് സൂചനകള്‍ വരുന്നത്.
കെയിന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കെയില്‍ ജമീസണ്‍, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്ട്, ആദം മില്‍നെ, ജെയിംസ് നീഷം എന്നിവരാണ് ഐ.പി.എല്ലില്‍ കളിക്കുന്ന കിവീസ് താരങ്ങള്‍.
അതേസമയം, ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന് തിരക്കേറിയ ഷെഡ്യൂളാണ് ഉള്ളതെന്നും അതുകൊണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലി ജൈല്‍സ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : New Zealand players will not play in the remaining matches of the 14th season of the IPL