icc world cup
സാന്റ്‌നര്‍ 'ഒറ്റക്കുറക്കന്‍'; ലോകകപ്പില്‍ എവിടെ നോക്കിയാലും ന്യൂസിലാന്‍ഡ് മാത്രം; Complete Domination
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 13, 05:42 pm
Friday, 13th October 2023, 11:12 pm

ലോകകപ്പില്‍ തങ്ങളുടെ മൂന്നാം മത്സരവും വിജയിച്ചാണ് ന്യൂസിലാന്‍ഡ് കയ്യടികളേറ്റുവാങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും തകര്‍ത്ത കിവികള്‍ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെയും തകര്‍ത്തുവിട്ടിരിക്കുകായണ്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും ആറ് പോയിന്റായാണ് ബ്ലാക് ക്യാപ്‌സ് ടേബിള്‍ ടോപ്പേഴ്‌സായി തുടരുന്നത്. +1.604 എന്ന റണ്‍ റേറ്റാണ് കിവികള്‍ക്കുള്ളത്.

പോയിന്റ് ടേബിളില്‍ മാത്രമല്ല റണ്‍ വേട്ടക്കാരുടെ പട്ടികയിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ന്യൂസിലാന്‍ഡ് താരങ്ങളാണ് ഒന്നാമത് നില്‍ക്കുന്നത്. റണ്‍ വേട്ടയില്‍ ഡെവോണ്‍ കോണ്‍വേയുടെ ഡോമിനേഷന്‍ തുടരുമ്പോള്‍ മാറ്റ് ഹെന്റിയും മിച്ചല്‍ സാന്റ്‌നറും ചേര്‍ന്നാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറാണ്. ഇതിന് പുറമെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ താരങ്ങളുടെ പട്ടികയിലെ ഏക സ്പിന്നറും സാന്റ്‌നര്‍ തന്നെ.

 

ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് വിക്കറ്റ് നേടിയ ഏക താരവും സാന്റ്‌നറാണ്.

 

ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാര്‍

(താരം – രാജ്യം – മാച്ച് – വിക്കറ്റ് എന്നീ ക്രമത്തില്‍)

മാറ്റ് ഹെന്റി – ന്യൂസിലാന്‍ഡ് – 3 – 8

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 3 – 8

ഹസന്‍ അലി – പാകിസ്ഥാന്‍ – 2 – 6

ജസ്പ്രീത് ബുംറ – ഇന്ത്യ – 2 -6

ബാസ് ഡി ലീഡ് – നെതര്‍ലന്‍ഡ്‌സ് – 2 – 5

ഹാരിസ് റൗഫ് – പാകിസ്ഥാന്‍ – 2 – 5

 

ലോകകപ്പിലെ റണ്‍ വേട്ടക്കാര്‍

(താരം – രാജ്യം – മാച്ച് – റണ്‍സ് എന്നീ ക്രമത്തില്‍)

ഡെവോണ്‍ കോണ്‍വേ – ന്യൂസിലാന്‍ഡ് – 3 – 229

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 209

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 2 – 199

കുശാല്‍ മെന്‍ഡിസ് – ശ്രീലങ്ക – 2 – 198

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 3 – 183

 

ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍

(താരം – രാജ്യം – സ്‌ട്രൈക്ക് റേറ്റ് – റണ്‍സ് എന്നീ ക്രമത്തില്‍)

ഡെവോണ്‍ കോണ്‍വേ – ന്യൂസിലാന്‍ഡ് – 125.62 – 152*

ഡേവിഡ് മലന്‍ – ഇംഗ്ലണ്ട് – 130.84 – 140

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 108.26 – 131*

രോഹിത് ശര്‍മ – ഇന്ത്യ – 155.95 – 131

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 128.12 – 123*

ലോകകപ്പിലെ മികച്ച ബൗളിങ് ഫിഗര്‍

(താരം – രാജ്യം – ഓവര്‍ – എക്കോണമി – മികച്ച ബൗളിങ് എന്നീ ക്രമത്തില്‍)

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 10 – 5.90 – 59/5

ജസീപ്രീത് ബുംറ – ഇന്ത്യ – 10 – 3.90 – 39/4

റീസ് ടോപ്‌ലി – ഇംഗ്ലണ്ട് – 10 – 4.30 – 43/4

ബാസ് ഡി ലീഡ് – നെതര്‍ലന്‍ഡ്‌സ് – 9 – 6.88 – 62/4

ഹസന്‍ അലി – പാകിസ്ഥാന്‍ – 10 – 7.10 – 71/4

ഇതിന് പുറമെ ബാറ്റിങ് ശരാശരി, ബൗളിങ് ശരാശരി എന്നീ പട്ടികയിലും കിവീസ് താരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഒക്ടോബര്‍ 18നാണ് കിവീസ് അടുത്ത മത്സരം കളിക്കാനൊരുങ്ങുന്നത്. ചെന്നൈ ചിദംബംരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

 

 

Content Highlight: New Zealand players have topped the list of the best players in the World Cup