| Thursday, 1st April 2021, 2:45 pm

ജസീന്തയ്ക്ക് പിടികൊടുക്കാതെ ന്യൂസിലാന്‍ഡിന്റെ മാനസിക ആരോഗ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി കൗണ്‍സിലര്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും ആശ്രയിക്കുന്നവരുടെ എണ്ണം രാജ്യത്ത് വീണ്ടും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജസീന്ത ആര്‍ഡന്റെ നേതൃത്വത്തില്‍ രാജ്യത്തെ പൗരന്മാരുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അവയൊന്നും വിജകരമായിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് ന്യൂസിലാന്‍ഡിലാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ ന്യൂസിലാന്‍ഡ് പൗരന്മാരുടെ മാനസിക ആരോഗ്യം ജസീന്ത മുഖ്യ പ്രചരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു.

2019ല്‍ ക്ഷേമ പദ്ധതികള്‍ക്ക് പേരുകേട്ട ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പൗരന്മാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായിരുന്നു.

എന്നിരുന്നാലും രാജ്യത്തെ ആത്മഹത്യാ നിരക്കില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018, 2019 വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ജസീന്ത ആര്‍ഡന്‍ മണിക്കൂറിലെ കുറഞ്ഞ മിനിമം വേതനം 20 ഡോളറായി ഉയര്‍ത്തിയിരുന്നു. ഇതിനു പുറമെ ന്യൂസിലാന്‍ഡിലെ അതി സമ്പന്നരില്‍ നിന്നും ഈടാക്കുന്ന നികുതി ഇനത്തിലും വര്‍ദ്ധനവ് വരുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New Zealand mental health crisis has worsened under Labour, data shows

We use cookies to give you the best possible experience. Learn more