| Monday, 20th December 2021, 2:39 pm

ഫൈസര്‍ വാക്‌സിനെടുത്ത യുവാവ് പാര്‍ശ്വഫലം കാരണം മരിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ 26കാരനായ യുവാവ് മരിച്ചത് കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണമെന്ന് റിപ്പോര്‍ട്ട്.

ഫൈസര്‍ വാക്‌സിനെടുത്ത ശേഷമാണ് യുവാവ് മരിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് ആയിരുന്നു എടുത്തത്.

വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു യുവാവിന്റെ മരണം. തിങ്കളാഴ്ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

വാക്‌സിനെടുത്ത ശേഷം യുവാവിന് മയോകാര്‍ഡൈറ്റിസ് ബാധിക്കുകയായിരുന്നു. ഹൃദയത്തിന്റെ മധ്യധമനികള്‍ വീര്‍ക്കുന്ന ഒരു വൈറസ് ഇന്‍ഫക്റ്റഡ് രോഗമാണ് മയോകാര്‍ഡൈറ്റിസ്.

ന്യൂസിലാന്‍ഡില്‍ കൊവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം പാര്‍ശ്വഫലം കാരണം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലും വാക്‌സിനെടുത്ത ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.

”ഇപ്പോള്‍ ലഭ്യമായ വിവരങ്ങളനുസരിച്ച്, വാക്‌സിനെടുത്തത് കാരണമായിരിക്കും അയാള്‍ക്ക് മയോകാര്‍ഡൈറ്റിസ് ബാധിച്ചത് എന്നാണ് കണക്കാക്കുന്നത്,” കൊവിഡ് 19 വാക്‌സിന്‍ ഇന്‍ഡിപെന്‍ഡന്റ് സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ ഫൈസര്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New Zealand links 26 year old man’s death to pfizer vaccine

We use cookies to give you the best possible experience. Learn more