ന്യൂസിലാന്റ്: ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ് ലിം പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ 51 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തിയുടെ വിചാരണ വൈകിപ്പിക്കാന്‍ ന്യൂസിലാന്റ് ഹൈക്കോടതി തീരുമാനം. വിശുദ്ധ റമദാന്‍ മാസവുമായി കൂട്ടിക്കലരും എന്നതിനാലാണ് വിചാരണ വൈകിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.
‘വലതുപക്ഷ തീവ്രവാദിയും അക്രമാസക്തനായ ഭീകരവാദിയും’ എന്നാണ് കേസില്‍ പ്രതിയായി കണ്ടെത്തിയ ബ്രെന്റണ്‍ ടാറന്റിനെ (29) ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിശേഷിപ്പിച്ചത്. തീവ്രവാദ പ്രവര്‍ത്തനവും കൊലപാതകവുമുള്‍പ്പെടെ 92 കേസുകള്‍ പ്രതിക്കെതിരേ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്.
2020 മെയ് നാലിനാണ് വിചാരണ നടത്താനിരുന്നത്. എന്നാല്‍ ഇസ്‌ലാം പുണ്യമാസമായ റമദാന്‍ വരുന്നതുകൊണ്ട് ആ സമയത്ത് വിചാരണ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജഡ്ജിയായ കാമറോണ്‍ മാന്‍ഡര്‍.
അറിയിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇസ്‌ലാം മത വിശ്വാസികളായ കുറെയധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്’. കോടതിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മാന്‍ഡര്‍ പറഞ്ഞു. വിചാരണ മാറ്റിവെക്കുന്നതില്‍ കുഴപ്പമില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് വിചാരണ 2020 ജൂണ്‍ 2 ലേക്ക് മാറ്റി.
അതേസമയം വിചാരണ ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും മാറ്റണമെന്നു പറഞ്ഞ് പ്രതിഭാഗം നല്‍കിയ അപേക്ഷയില്‍ കോടതി ഹ്രസ്വ വാദം കേള്‍ക്കും. റമദാന്‍ മാസത്തില്‍ ഈ കേസ് വിചാരണക്കെടുത്തതില്‍ ന്യൂസലാന്‍ഡിലെ മുസ്‌ലിം വിഭാഗങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.
ആറ് ആഴ്ചയോളം വിചാരണ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യുട്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പ്രതിഭാഗം വക്കീലിനോട് കൂടുതല്‍ സമയം എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് മാന്‍ഡര്‍ പറഞ്ഞത്.
DoolNews Video