| Friday, 26th April 2024, 10:44 am

പാകിസ്ഥാന് വീണ്ടും തിരിച്ചടി, ബാബര്‍ വന്നിട്ടും പരാജയം; വമ്പന്‍മാരില്ലാതെ 'കൊമ്പന്‍മാരായി' കിവീസ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും ന്യൂസിലാന്‍ഡും തന്നിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് നാല് റണ്‍സിന് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 178 റണ്‍സ് മറികടക്കാനാവാതെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174ന് പുറത്താകുകയായിരുന്നു പാകിസ്ഥാന്‍.

ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് ചൂസ് ചെയ്യുകയായിരുന്നു. വമ്പന്‍മാരില്ലാതെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് വേണ്ടി ടിം റോബിന്‍സണ്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറും അടക്കം 51 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഓപ്പണര്‍ ടോം ബ്ലണ്ടല്‍ 15 പന്തില്‍ 28 റണ്‍സും നേടി.

ശേഷം ഡീന്‍ ഫോസ് ക്രോഫ്റ്റ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 34 റണ്‍സും നേടി.
പാകിസ്ഥാന് വേണ്ടി അബ്ബാസ് അഫ്രീദി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിപ്പോള്‍ മുഹമ്മദ് ആമിര്‍, സമന്‍ ഖാന്‍, ഉല്മാന്‍ മിര്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ഫക്കര്‍ സമാനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 45 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 61 റണ്‍സാണ് താരം നേടിയത്. ഇഫ്തിഖര്‍ 20 പന്തില്‍ നിന്ന് 23 റണ്‍സും ഇമാദ് വസീം 11 പന്തില്‍ 22 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

കിവീസിന്റെ വില്‍ ഒറാര്‍ക്ക് മൂന്ന് വിക്കറ്റും ബെന്‍ സീര്‍സ് രണ്ട് വിക്കറ്റും ജെയിമ്‌സ് നീഷം ഒരുവിക്കറ്റും നേടി. പരമ്പരയിലെ ആദ്യത്തെ മത്സരം ഒഴുവാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനാണ് വിജയം സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് മത്സരത്തിലും കിവീസ് വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: New Zealand Defeat Pakistan

We use cookies to give you the best possible experience. Learn more