| Friday, 1st March 2024, 12:43 pm

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന് തകര്‍ച്ച; നാഥന്‍ ലിയോണ്‍ കിവീസിന്റെ അടിവേരിളക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 115.1 ഓവറില്‍ 383 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 179 റണ്‍സിനും പുറത്തായി.

പ്രതീക്ഷക്ക് വിപരിതമായിട്ടായിരുന്നു കിവീസിന്റെ ബാറ്റിങ് തുടങ്ങിയത്. ഓപ്പണര്‍മാരായ ടോ ലാഥം അഞ്ച് റണ്‍സിനും വില്‍ യങ് ഒമ്പത് റണ്‍സിനും പുറത്താവുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡിന്റെ ക്ലാസ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ രണ്ടു പന്ത് കളിച്ച പൂജ്യം റണ്‍സിനാണ് പുറത്തായത്. ഒരു സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ മാര്‍നസ് ലബുഷാന്റെ കൈകൊണ്ട് റണ്‍ഔട്ട് ആവുകയായിരുന്നു വില്യംസണ്‍. 2012 ന് ശേഷം ആദ്യമായാണ് വില്യംസണ്‍ ടെസ്റ്റില്‍ റണ്‍ഔട്ട് ആകുന്നത്. എന്നാല്‍ ഇരട്ട പ്രഹരമായി അടുത്ത വിക്കറ്റും ഒട്ടും വൈകാതെ കിവീസിന് നഷ്ടമായി. പ്രതീക്ഷക്ക് വിപരീതമായി രചിന്‍ രവീന്ദ്രയും പൂജ്യത്തിന് പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് 37 പന്തില്‍ നിന്ന് 11 നേടിയ ഡാരില്‍ മിച്ചല്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ ടോം ബ്ലെണ്ടല്‍ 43 പന്തും നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 33 റണ്‍സ് നേടി പിടിച്ചുനിന്നു.
ഗ്ലെന്‍ ഫിലിപ്പാണ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 70 പന്തില്‍ നിന്ന് 13 ബൗണ്ടറികള്‍ അടക്കം 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 101.43 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

സ്‌കോട്ട് കുഗെലജിന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മാറ്റ് ഹെന്‍ട്രി 34 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി കിടിലന്‍ പ്രകടനം നടത്തി. ഫിലിപ്‌സിന്റെയും ഹെന്‍ട്രിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് കിവീസിനെ കരകയറ്റിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നാഥന്‍ ലിയോണ്‍ ആണ്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം നേടിയത്. കിവീസിന്റെ അടിവേര് ഇളക്കിയത് താരത്തിന്റെ തകര്‍പ്പന്‍ സ്പിന്‍ ബൗളിങ് ആണ്.

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് മെയ്ഡന്‍ അടക്കം 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ജോഷ് ഹേസല്‍വുഡ് 55 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാഷും ഒരു വിക്കറ്റ് സംഭാവന നല്‍കി.

Content Highlight: New Zealand collapse in the first innings

We use cookies to give you the best possible experience. Learn more