ടെൽ അവീവ്: ഇസ്രഈലിൽ ഒക്ടോബർ 7ന് ഹമാസ് പ്രത്യാക്രമണം നടത്തുന്നതിന് ഒരു വർഷം മുമ്പേ ഇസ്രഈൽ ഇന്റലിജന്റ്‌സ് ഭരണകൂടത്തിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിട്ടും ഇസ്രഈൽ സർക്കാർ ഹമാസിന്റെ ഭീഷണി തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട്.
ഹമാസിന്റെ പദ്ധതികളിൽ ഡ്രോണുകളുടെ ഉപയോഗം, ഇസ്രഈൽ പ്രദേശത്തേക്ക് തോക്കുധാരികളെ അയക്കൽ, പാരാഗ്ലൈഡർമാരുടെ വിന്യാസം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ടെന്ന് ഇസ്രഈൽ ഇന്റലിജന്റ്‌സ് മുമ്പേ മനസിലാക്കിയിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഹമാസിന്റെ പദ്ധതികൾ അവർ കൃത്യമായി നടപ്പിലാക്കിയെന്നും റിപ്പോർട്ട് പറഞ്ഞു.
പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് ‘ജെറിക്കോ വാൾ’ എന്ന് പേരിട്ടിരിക്കുന്ന ഇസ്രഈൽ ഇന്റലിജന്റ്സിന്റെ 40 ബ്ലൂപ്രിന്റ് പേജുകളും ഇമെയിലുകളും അഭിമുഖങ്ങളുമടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഹമാസ് പ്രത്യാക്രമണത്തിനായി ഖുർആനിലെ ‘ഗേറ്റ് മുഖേനെ അവരെ ആശ്ചര്യപ്പെടുത്തുക, അങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾ വിജയിക്കും’ എന്ന വചനവും ഉപയോഗിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇസ്രഈൽ ഭരണകൂടത്തിന് വിവരങ്ങൾ ലഭ്യമായ സമയത്ത് പദ്ധതി പൂർണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്നും അവ ഏത് രീതിയിൽ ആണ് നടപ്പിലാക്കാൻ പോവുന്നെതെന്നുമാണ് സർക്കാരിൽ നിന്ന് ഉയർന്ന ചോദ്യമെന്നും റിപ്പോർട്ട് പറഞ്ഞു.
ഗസയുടെ ചുമതലയുള്ള ഇസ്രഈലി കേണൽ ഹമാസ് പദ്ധതി ഭാവനാപരമാണെന്നും ക്ഷമയോടെ കാത്തിരിക്കാനാണ് നിർദേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹമാസിന് ആക്രമിക്കാനുള്ള കഴിവില്ലെന്നും അതിന് ധൈര്യമില്ലെന്നും കണക്കുകൂട്ടി വിഷയത്തെ ഇസ്രഈൽ ഗൗരവമായി കണ്ടില്ലെന്നും വനിതാ സൈനികരുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Content Highlight: New York reports that Israel knew about the Hamas counterattack a year in advance
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ