ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് നഗരത്തിലെ ബറോ ഓഫ് ക്വീൻസിലെ തെരുവിൽ റെയ്ഡ് നടത്തി. ബംഗ്ലാദേശികളായ കച്ചവടക്കാർ മതപരമായ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രദേശമാണിത്.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് നഗരത്തിലെ ബറോ ഓഫ് ക്വീൻസിലെ തെരുവിൽ റെയ്ഡ് നടത്തി. ബംഗ്ലാദേശികളായ കച്ചവടക്കാർ മതപരമായ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രദേശമാണിത്.
ദി സിറ്റി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഇവിടെ ഏകദേശം 12 കച്ചവടക്കാർ മതഗ്രന്ഥങ്ങൾ, പ്രാർത്ഥനാപായകൾ, ഹിജാബുകൾ തുടങ്ങിയവയുമായി കച്ചവടം നടത്തിയിരുന്നു. മാർച്ച് എട്ടിന് പ്രദേശം ഒഴിയാനായി പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ലൈസൻസ് ഇല്ലാത്ത കച്ചവടത്തിനായി ടിക്കറ്റ് നൽകിയതായും റിപ്പോർട്ട് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥർ കച്ചവടം നടത്താൻ തന്നോട് പറഞ്ഞുവെന്നും 250 ഡോളർ ടിക്കറ്റ് നൽകിയെന്നും ഒരു കച്ചവടക്കാരൻ പറഞ്ഞു. മറ്റുകച്ചവടക്കാരും പ്രദേശം വിട്ടു പോകുന്നതിൽ ഭയം പ്രകടിപ്പിച്ചു.
ഇതിനെ തുടർന്ന് പലർക്കും വരുമാന മാർഗം നഷ്ടപ്പെടുകയും വാടക അടക്കമുള്ള ചെലവുകൾ വലിയ വെല്ലുവിളിയാവുകയും ചെയ്തിട്ടുണ്ട്.
‘ലൈസൻസില്ലാതെ ജോലി ചെയ്തതിന് അറസ്റ്റിലാകും എന്നുള്ള പേടി എനിക്കുണ്ട്,’ അഞ്ചുപേരടങ്ങുന്ന തന്റെ കുടുംബത്തെ പോറ്റുന്ന എംഡി നസീർ ഉദീൻ പറഞ്ഞു. തന്റെ കുടുംബത്തെ സഹായിക്കാനോ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനും എനിക്ക് കഴിയുന്നില്ലെന്നും അയാൾ പറഞ്ഞു.
11920ലധികം ആളുകൾ മർച്ചൻഡൈസ് വെണ്ടർ ലൈസൻസിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോർട്ട്. ഇരുപതിനായിരത്തിലധികം കച്ചവടക്കാർ ലൈസൻസില്ലാതെ നഗരത്തിൽ ജോലി ചെയ്യുന്നുണ്ട്. പൊതു സ്ഥലത്ത് സാധനങ്ങൾ വിൽക്കുകയോ മൊത്തമായി എടുക്കുന്നതിനും ഏതൊരാൾക്കും ലൈസൻസ് ആവശ്യമാണ്.
Content Highlight: New York city police raid shopping street; Action two days before Ramadan