| Sunday, 10th March 2019, 11:29 pm

യമഹ MT-15 മാര്‍ച്ച് 15നെത്തും; വരവറിയിച്ച് ടീസര്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാര്‍ച്ച് 15ന് യമഹ MT-15 ഇന്ത്യയില്‍ വില്‍പ്പനയ്ക്കത്തും. മൂന്നാംതലമുറ R15ന്റെ നെയ്ക്കഡ് പതിപ്പാണെന്ന MT-15. ഔദ്യോഗികമായി കടന്നുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ MT-15ന്റെ ആദ്യ ടീസര്‍ യമഹ പുറത്തുവിട്ടിരിക്കുകയാണ്.

രാജ്യാന്തര മോഡലില്‍ നിന്നും ചെറിയ വ്യത്യാസങ്ങളോടെയാണ് ബൈക്ക് എത്തുക. സമകാലിക ഡിസൈന്‍ പാഠങ്ങള്‍ തിരുത്തി മൂന്നു പാളികള്‍ കൊണ്ടാണ് ഹെഡ് ലാമ്പ് ക്ലസ്റ്റര്‍. എല്‍.ഇ.ഡി പൊസിഷന്‍ ലാമ്പുകള്‍ക്ക് നടുവില്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ് ബൈക്കില്‍ ഒരുങ്ങും. ഹെഡ് ലാമ്പും എല്‍.ഇ.ഡി യൂണിറ്റാണ്.

താരതമ്യേന ബൈക്കിന് പിറകില്‍ നീളം കുറവാണ്. ഇക്കാരണത്താല്‍ കൂടുതല്‍ അക്രമണോത്സുകമായ ബോഡി പ്രൊഫൈല്‍ MT-15 അവകാശപ്പെടും. നെയ്ക്കഡ് മോഡലായതുകൊണ്ട് ബോഡി പാനലുകളുടെ ധാരാളിത്തം MT-15 ല്‍ പ്രതീക്ഷിക്കേണ്ട.

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എ.ബി.എസ്, എല്‍.ഇ.ഡി ടെയില്‍ ലാമ്പ് എന്നിങ്ങനെ നീളും മറ്റു വിശേഷങ്ങള്‍.

മൂന്നാംതലമുറ R15ന്റെ എഞ്ചിന്‍ പുതിയ MT-15നും കരുത്തു പകരും. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള എഞ്ചിന്‍ 19.2 bhp കരുത്തും 15 Nm torque മാണ് പരമാവധി കുറിക്കുക. ആറു സ്പീഡ് ഗിയര്‍ ബോക്സിന് സ്ലിപ്പര്‍ ക്ലച്ച് പിന്തുണ പ്രതീക്ഷിക്കാം.

R15ല്‍ നിന്നും വ്യത്യസ്തമായി സുഖകരമായ റൈഡിനാണ് MT-15 ല്‍ മുന്‍ഗണന. സീറ്റ് ഘടനയും റൈഡിംഗ് പൊസിഷനും അപ്രകാരംതന്നെ. അതേസമയം, ട്രാക്ക് റൈഡിംഗിന് പ്രധാന്യം കല്‍പിച്ചാണ് R15 വിപണിയിലെത്തുന്നത്.

ഇന്ത്യയില്‍ നാലു നിറങ്ങളിലാവും യമഹ MT-15 വില്‍പ്പനയ്ക്ക് വരിക. ബ്ലൂ, ബ്ലാക്ക്, ഗ്രെയ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് നിറപ്പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുമെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more