Photos from: Bike Wale.com
യമഹയ്ക്ക് ഇന്ത്യക്കാരുടെ മനസിലിടം നല്‍കിയ ബൈക്കാണ് FZ-S. FZ-Sന്റെ 2.0 വേര്‍ഷനാണ് ഇപ്പോള്‍ നിരത്തുകള്‍ ഭരിക്കുന്നത്. തങ്ങളുടെ പ്രിയ ബൈക്കിനെ കൂടുതല്‍ പ്രിയങ്കരമാക്കാനായി പുതിയ നാലു നിറങ്ങള്‍ കൂടി FZ-Sനു നല്‍കാനൊരുങ്ങുകയാണ് കമ്പനി. 150 സിസി സെഗ്മന്റില്‍ എതിരില്ലാതെ വളരാനാണ് യമഹയുടെ ഉദ്ദേശ്യമെന്നു വ്യക്തം.
ബ്ലാക്ക് മെറ്റാലിക് എക്‌സ്, ഡാര്‍ക്ക് ബ്ലൂയിഷ് േ്രഗ മെറ്റാലിക്, മാറ്റ് േ്രഗ മെറ്റാലിക്, ബ്ലൂയിഷ് വൈറ്റ് കോക്ടെയില്‍ എന്നീ നിറങ്ങളിലാണ് FZന്റെ പുത്തന്‍ അവതാരം. നിറങ്ങള്‍ മാറി വരുന്ന ഇവയ്ക്ക് സാദാ മോഡലുകളെക്കാള്‍ 1000 രൂപയോളം കൂടുമെന്നു മാത്രം.
വലിയ മാറ്റങ്ങളൊന്നും 2.0 വേര്‍ഷനില്‍ നിന്നുമില്ലെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയിലൂടെ കൂടുതല്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. സുസുക്കി ജിക്‌സറിനോടും ഹോണ്ട യൂണികോണ്‍ 160യോടും കിടപിടിക്കാനാണ് യമഹ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.