ന്യൂദല്‍ഹി: ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍, റഡാര്‍ തുടങ്ങിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) എന്നുള്ള വാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മോദിയെ ട്രോളി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയാക്കി മറ്റൊരു ട്വീറ്റ് ഇടുകയായിരുന്നു.
സത്യത്തെ രൂപം മാറ്റുന്നു, വിശ്രമമില്ലാതെ നുണ പറയുക, നിത്യേനെ ഇടവിടാതെ നുണപറയുക തുടങ്ങിയ അര്‍ത്ഥങ്ങളിലാണ് രാഹുലിന്റെ ട്വീറ്റിലെ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യല്‍ പേജില്‍ മോദിലൈ എന്ന വാക്ക് തിരയുമ്പോള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി അനുകൂലികള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ ഇടപെട്ട് ഡിക്ഷ്ണറിയുടെ ലോഗോ മാറ്റിയത്.