| Friday, 22nd December 2023, 1:09 pm

പ്രതീക്ഷിക്കാതെ കിട്ടിയ മധുരം, കരിക്കിന്റെ പുതിയ വീഡിയോ ഇന്ന് പുറത്തിറങ്ങും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ സിനിമകൾ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകൾ. ഒരു സമയത്ത് തുടർച്ചയായി എപ്പിസോഡുകൾ ചെയ്ത് യൂട്യൂബിൽ നിറഞ്ഞ് നിന്നിരുന്ന കരിക്ക് ടീം ഈയിടെയായി ഓരോ വീഡിയോയ്ക്ക് ശേഷവും വലിയ ഗ്യാപ് എടുക്കാറുണ്ട്.

സാധാരണ ഓണം, ക്രിസ്മസ് തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ ദിവസങ്ങളിലും കരിക്ക് പുതിയ വീഡിയോസ് ഇറക്കാറുണ്ട്. തേരാപാര, പ്ലസ് 2 ഫ്രീ പിരിയിഡ്, ദൂസര, സ്കൂട്ട് തുടങ്ങി നിരവധി ജനപ്രിയ വെബ് സീരീസുകൾ കരിക്ക് മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരിക്കിന്റെ പുതിയ വീഡിയോസിനായി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ കരിക്കിന്റെ ഒരു പുതിയ വീഡിയോ ഇന്ന് പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരം. ടാറ്റഡാഷ് എന്നാണ് പുതിയ എപ്പിസോഡിന്റെ പേര്. എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കരിക്ക് പലപ്പോഴും ത്രില്ലർ സ്വഭാവത്തിലുള്ള വീഡിയോസും പുറത്തിറക്കാറുണ്ട്.

ആരാധകരുടെ പ്രിയ താരങ്ങളായ ശബരീഷ്, കൃഷ്ണ ചന്ദ്രൻ,ആനന്ദ് മാത്യൂസ് തുടങ്ങിയവരെയെല്ലാം പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ എപ്പിസോഡിന്റെ ഴോണറിനെ കുറിച്ച് പിടിത്തമില്ല.

ഈ കഴിഞ്ഞ ഓണക്കാലത്ത് ഇറങ്ങിയ ഹാപ്പി ഓണം ആയിരുന്നു കരിക്കിന്റെ അവസാനമിറങ്ങിയ വീഡിയോ. കരിക്ക് ടീമിന്റെ ഒരു സിനിമ ഭാവിയിൽ ഉണ്ടാവുമെന്ന് ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഉയർന്ന് കേട്ട വാർത്തയായിരുന്നു. ടീമിലെ പലരും ഇന്ന് മലയാള സിനിമയിലും സജീവമാണ്. എന്തായാലും കരിക്കിന്റെ പുതിയ വീഡിയോ ടാറ്റാഡാഷ് ഇന്ന് 6 മണിക്ക് റിലീസ് ചെയ്യും.

Content Highlight: New Video Of Karikku Releasing Today

We use cookies to give you the best possible experience. Learn more