ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറില്‍ ഒരാളാണ് എമിലിയാനോ. നിലവില്‍ അദ്ദേഹത്തിന്റെ അത്രയും കോണ്‍സിസ്റ്റന്റ് ആയി വലകാക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. 2022 ഇല്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ നിര്‍ണായകമായത് എമിയുടെ സേനുകള്‍ തന്നെയാണ്.
മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ചതും എമിക്കാണ്. ഈ വര്‍ഷം നടന്ന കോപ്പ അമേരിക്കയിലും താരം മിന്നും പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ മികവ് കൊണ്ടാണ് അര്‍ജന്റീന ഫൈനല്‍ വരെ എത്തിയത്. ഈ ടൂര്‍ണമെന്റിലെയും മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരവും അദ്ദേഹം ആണ് സ്വന്തമാക്കിയത്.
ക്ലബ് ലെവലില്‍ അദ്ദേഹം ആസ്റ്റന്‍ വില്ലയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ താരം ക്ലബ് വിടുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇപ്പോള്‍ ഇതില്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ വില്ലയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്.
ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗിലും അസ്റ്റന്‍ വില്ല പങ്കെടുക്കുന്നുണ്ട്. അവിടെയും തന്റെ മികവ് തെളിയിക്കാനാണ് താരത്തിന്റെ ലക്ഷ്യം. ക്ലബില്‍ നിന്നും അദ്ദേഹത്തിന്റെ കാലാവധി തീരുന്നതിനു മുന്നേ വേറെ ഒരുപാട് ടീമുകള്‍ എമിലാനോയെ സ്വന്തമാക്കാന്‍ തയ്യാറായിട്ടുണ്ടായിരുന്നു. എന്നാല്‍ ഉടനെ ക്ലബ് വിടാന്‍ ഉള്ള സാധ്യത ഇല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
2029 വരെ തന്റെ കരാര്‍ താരം പുതുക്കി. അത് കൊണ്ട് തന്നെ ഉടനെ എമി ക്ലബ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല. 2020 ഇത് ആണ് എമി അസ്റ്റന്‍ വില്ലയില്‍ എത്തിയത്. 2022 ഇല്‍ അദ്ദേഹം വീണ്ടും തന്റെ കരാര്‍ പുതുക്കിയിരുന്നു. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ വില്ലക്ക് സാധിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തില്‍ എമിയുടെ പഴയ ക്ലബ്ബായ ആഴ്‌സണലാണ് എതിരാളികള്‍.
Content highlight: New update on Emiliano And Aston Villa departure