| Saturday, 7th December 2024, 1:10 pm

സുരാജിന് കൈ കിട്ടിയില്ലെങ്കിലും ട്രോൾ ബേസിലിന്; അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂവെന്ന് ടൊവിനോയോട് ആരാധകർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ നടന്ന കേരള സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിലെ ബേസിൽ ജോസഫിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ഷേക്ക്‌ ഹാൻഡ് നൽകാൻ ശ്രമിച്ചപ്പോൾ അത് കാണാതെ താരം ബേസിലിനടുത്ത് നിന്ന പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു.

പിന്നാലെ ബേസിലിനെ ട്രോളി നടൻ ടൊവിനോ തോമസും ക്രിക്കറ്റർ സഞ്ജു സാംസണുമൊക്കെ മുന്നോട്ട് വന്നിരിന്നു. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത സംഭവം നിമിഷ നേരം കൊണ്ടാണ് വലിയ ശ്രദ്ധ നേടിയത്.

കൈ കിട്ടിയില്ലെങ്കിലും കപ്പ് തന്റെ ടീമിന് കിട്ടിയെന്ന് പറഞ്ഞ് ബേസിൽ ഒരു ഫോട്ടോയിലൂടെ എല്ലാവർക്കും മറുപടി നൽകിയിരുന്നു. കേരള പൊലീസടക്കം ചിരി പദ്ധതിയുടെ ഭാഗമായി ബേസിലിന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു.

ഇപ്പോഴിതാ ട്രോളന്മാർക്ക് പുതിയൊരു വീഡിയോ വീണുകിട്ടിയിരിക്കുകയാണ്. ബേസിലുമായി ബന്ധമില്ലെങ്കിലും അവസാനം ട്രോളുകൾ എത്തുന്നത് ബേസിലിലേക്ക് തന്നെയാണ്.

ഒരു പരിപാടിക്കിടെ സുരജ് വെഞ്ഞാറമൂടിന് കൈ നൽകാതെ മുന്നോട്ട് നടക്കുന്ന നടി ഗ്രേസ് ആന്റണിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ തട്ടി വിളിക്കുമ്പോൾ സുരാജിന് കൈ കൊടുക്കുന്ന ഗ്രേസ് ആന്റണിയെ വീഡിയോയിൽ കാണാം. പക്ഷെ സുരാജിന് സമീപത്തായി ഇരിക്കുന്ന ടൊവിനോ തോമസിന് നടി ഷേക്ക് ഹാൻഡ് നൽകുന്നില്ല.

‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി,’ എന്ന അടിക്കുറുപ്പോടെയൊക്കെയാണ് വീഡിയോ വൈറലാവുന്നത്. ഒടുവിൽ ഇതിന് രസകരമായ കമെന്റുകളുമായി താരങ്ങൾ തന്നെ മുന്നോട്ട് വരുകയായിരുന്നു. ‘ഞാൻ മാത്രമല്ല ടൊവിനോയുമുണ്ട് ‘എന്നായിരുന്നു സുരാജ് ഈ വീഡിയോക്ക് കമെന്റിട്ടത്. എന്നാൽ അതിന് ടൊവിനോ കൊടുത്ത മറുപടിയാണ് പ്രേക്ഷകരിൽ ചിരി ഉണർത്തിയത്.

‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല,’ എന്നായിരുന്നു ടൊവിനോ നൽകിയ മറുപടി. ഇതോടെ ബേസിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇരുവരും തമ്മിലുള്ള കൊമ്പുകോർക്കൽ എന്നും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകാരിക്കാറുള്ളത്. അനുഭവിച്ചവർക്കേ അതിന്റെ വേദനയറിയൂവെന്നെല്ലാം പറഞ്ഞ് ബേസിലിന് സപ്പോർട്ടുമായും നിരവധിയാളുകൾ മുന്നോട്ട് വരുന്നുണ്ട്.

മുമ്പ് മരണമാസ് എന്ന ഓഡിയോ ലോഞ്ചിനിടെ ടൊവിനോക്ക് കൈ കൊടുക്കാതെ പോവുന്ന പൂജാരിയുടെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെ കേരള സൂപ്പർ ലീഗ് ഫൈനലിന്റെ ബേസിലിന്റെ വീഡിയോ വന്നതോടെ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ളതായി മാറുകയായിരുന്നു.

Content Highlight: New Troll In Social Media, Suraj venjaramood ,Grace Antony Shake Hand and Basil Joseph

Latest Stories

We use cookies to give you the best possible experience. Learn more