ന്യൂദല്‍ഹി: ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടെന്നും സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച ശേഷം ഇവിടേക്ക് വന്നാല്‍ മതിയെന്നും പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധനിരോധനവും ബീഫ് നിരോധനവും ഇന്ത്യയുടെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി.
Dont Miss ‘ഗൗരി ലങ്കേഷ് അവസാനത്തേതല്ല’: കൊല്ലപ്പെടേണ്ട മാധ്യമപ്രവര്‍ത്തകരുടെ ഹിറ്റ്‌ലിസ്റ്റ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടയാള്‍ക്കെതിരെ കേസ്
വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിച്ച ശേഷം ഇങ്ങോട്ട് വന്നാല്‍ മതി. -ഇതായിരുന്നു മന്ത്രിയുടെ മറുപടി. ബുലന്ദ്ശ്വറില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേഴ്‌സിന്റെ 33 ാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബി.ജെ.പിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബീഫ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയില്‍ കേരളീയരും തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് പറയുകയായിരുന്നു
രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും അതിനു തയാറാകാത്ത എട്ടു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ അതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നതും കേരളത്തിലായിരുന്നു.