| Wednesday, 12th June 2013, 4:51 pm

ടി.വി.എസ് മോട്ടോഴ്‌സിന്റെ പുതിയ ഡീലര്‍ഷിപ്പ് മ്യാന്‍മാറില്‍, ഇന്ത്യക്ക് നേട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ ടി.വി.എസ് മോട്ടോഴ്‌സിന്റെ പുതിയ ഡീലര്‍ഷിപ്പ് മ്യാന്‍മാറില്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിവിധ കമ്പനികളുടെ മോട്ടര്‍ വാഹനങ്ങള്‍ മ്യാന്‍മാറില്‍ കച്ചവടം ചെയ്യാന്‍ ഇതോടെ സാധിക്കും.[]

ഇന്ത്യയെ കൂടാതെ അയല്‍ രാജ്യമായ ഇന്തോനേഷ്യയില്‍ നിന്നുള്ള വാഹനങ്ങളും കമ്പനി ഇറക്കുമതി ചെയ്യാനൊ രുങ്ങുന്നുണ്ട്. ഏഴു മോഡലുകളാണ് തുടക്കത്തില്‍ ഇന്ത്യയും ഇന്തോനേഷ്യയും  മ്യാന്‍മാറില്‍ വിപണനത്തിനെത്തിക്കുക.

ഇന്ത്യന്‍ മോഡലുകളായ ടി.വി.എസ് അപാച്ചെ ആര്‍.ടി.ആര്‍ 160, ടി.വി.എസ് വീഗോ, ടി.വി.എസ് സ്‌കൂട്ടി പെപ് പ്ലസ്, ടി.വി.എസ് സ്‌കൂട്ടി സ്ട്രീക്ക് എന്നിവയ്‌ക്കൊപ്പം ഇന്തോനേഷ്യന്‍ നിര്‍മ്മിത ടി.വി.എസ് നിയോ, ടി.വി.എസ് റോക്ക്‌സ്, ടി.വി.എസ് ടോര്‍മാക്‌സ് എന്നിവയും കമ്പനി മ്യാന്‍മാറില്‍ അവതരിപ്പിക്കുന്നുണ്ട്.

പുതിയ ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ക്ക് അസംബ്ലി, സര്‍വീസ് നടപടിക്രമങ്ങളില്‍ വിദഗ്ധ പരിശീലനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ടി.വി.എസ് മോട്ടോഴ്‌സിന്റെ അധികൃതര്‍ അറിയിച്ചു. മികച്ച സ്വീകരണമാണ് മോഡലുകള്‍ക്ക് മ്യാന്‍മാറില്‍  ലഭിക്കുന്നതെന്ന് ടി.വി.എസ് മോട്ടോഴ്‌സ് അവകാശപ്പെട്ടു.

മ്യാന്‍മാറിലെ മാണ്ടലെയില്‍  ആരംഭിച്ച പുതിയ കമ്പനിയുടെ  ഉദ്ഘാടനം മ്യാന്‍മാര്‍ റോഡ് ഗതാഗത മന്ത്രി ഐ. ക്യാ സാന്‍ ആണ് നിര്‍വഹിച്ചത്.

പുതിയ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ടി.വി.എസ് മാണ്ടലെ പൊലീസിന് 10 അപ്പാച്ചെ മോട്ടോര്‍ സൈക്കിളുകള്‍ സമ്മാനിച്ചു. ഇന്ത്യയ്ക്കു പുറത്ത് അന്‍പതോളം രാജ്യങ്ങളില്‍ ടി.വി.എസിനു സ്വന്തം ഡീലര്‍ഷിപ്പുകളുണ്ട്.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധ വിപണികളില്‍ കമ്പനിയുടെ ഇരുചക്രവാഹനങ്ങള്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more