ജി 4; ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി
World News
ജി 4; ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 10:21 am

ബീജിംഗ്: ലോകത്തെ ആശങ്കയിലാക്കി ചൈനയില്‍ പുതിയ വൈറസ്. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു.

2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ പറഞ്ഞു.

യു.എസ് സയന്‍സ് ജേണലായ പി.എന്‍.എസില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ചൈനയിലെ ഗവേഷകര്‍ ഒരു പുതിയ തരം പന്നിപ്പനി കണ്ടെത്തിയതായി പറഞ്ഞിരിക്കുന്നത്.

ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ്
ജി 4 വൈറസ് എന്നാണ് പി.എന്‍.എ.എസ് പറയുന്നത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ