Ayodhya Case
അയോധ്യ കേസ്: ഹര്‍ജികള്‍ ജനുവരി 10ന് മൂന്നംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 04, 05:40 am
Friday, 4th January 2019, 11:10 am

 

ന്യൂദല്‍ഹി: ബാബരി മസ്ജിദ് കേസ് ജനുവരി 10ന് മൂന്നംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നതു സംബന്ധിച്ച് ജനുവരി 10ന് മൂന്നംഗ ബെഞ്ച് കേള്‍ക്കും.

കേസുമായി ബന്ധപ്പെട്ട മറ്റു ഉത്തരവുകളെല്ലാം പുതിയ ബെഞ്ച് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോഗ് അറിയിച്ചു.

ബാബരി മസ്ജിദ് ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് നല്‍കി 2010ല്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഒരു ഡസനിലേറെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also read:ശബരിമല; എം.പിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചെന്ന റിപ്പോര്‍ട്ട് തള്ളി കൊടിക്കുന്നില്‍ സുരേഷ്

കേസ് ജനുവരി ആദ്യവാരം പരിഗണിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 29ന് തീരുമാനിച്ചിരുന്നു. തീയതി നേരത്തേയാക്കാനാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പിന്നീട് പരമോന്നത കോടതി തള്ളി. 100 വര്‍ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യു.പി സര്‍ക്കാര്‍ വാദം.

ജനുവരിയിലേക്ക് നീട്ടിയതോടെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി കേസില്‍ വിധി ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരുന്നു.