| Thursday, 25th March 2021, 8:04 am

കൊവിഡില്‍ പുതിയ രോഗവ്യാപനത്തിന് സാധ്യത; കേരളത്തിലെ 11 ജില്ലകളിലും വൈറസിന്റെ പുതിയ വകഭേദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. പുതിയൊരു രോഗവ്യാപനമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ബുധനാഴ്ച ഇക്കാര്യം കണ്ടെത്തിയത്.

നേരത്തേ രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം ഉണ്ടായേക്കാം. കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു.

ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ പഠനവും അന്വേഷണവും ആവശ്യമാണെന്ന് ഇന്‍സാകോഗ് വിലയിരുത്തി. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കൂടിയത് വൈറസിന്റെ ആശങ്കപ്പെടുത്തുന്ന ഈ വകഭേദത്തെ തുടര്‍ന്നാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: New strains of the virus in all 11 districts of kerala

We use cookies to give you the best possible experience. Learn more