| Saturday, 8th June 2024, 3:58 pm

എവിടെയോ കണ്ട് മറന്ന പോലെ.. അതല്ലേ ഇത്, അമൽ നീരദ് സംഭവം വരുന്നുണ്ട്; ഈ സാമ്യത സിനിമയിലും ഉണ്ടാവുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ അവതരണത്തിൽ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അമൽ നീരദ്. ഭീഷ്മ പർവം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ റൂമർ നില നിൽക്കുന്നുണ്ട്.

ആദ്യ ചിത്രമായ ബിഗ് ബിയുടെ സ്പിൻ ഓഫായ ബിലാൽ ആയിരിക്കുമോ അമൽ നീരദ് ഇനി ഒരുക്കുകയെന്നെല്ലാം സിനിമ പ്രേമികൾ ഒറ്റുനോക്കിയിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.

ഇപ്പോൾ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. കയ്യിൽ തോക്കേന്തി നിൽക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററിൽ കണ്ടത്.

ഒന്നാമത്തെ പോസ്റ്ററിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദേ വന്നു അടുത്ത പോസ്റ്റർ. ഫഹദ് ഫാസിലിന്റെ അടുത്ത സ്റ്റിൽ ഓർമിപ്പിച്ചത് വിക്രം സിനിമയിലെ അമർ എന്ന കഥാപാത്രത്തെയാണ്.

ഏറ്റവും ഒടുവിൽ നടി ജ്യോതിർമയിയുടെ ഒരു സ്റ്റിലും പുറത്തിറങ്ങിയിട്ടുണ്ട്. ഓരോ സ്റ്റിലും പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച ലോക പ്രശസ്തമായ കൊറിയൻ ചിത്രം ഓൾഡ് ബോയ് ആണ്.

ഓൾഡ് ബോയിൽ ചോയ് മിൻ സിക്ക് അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ഇതിനോട് സമാനമായിരുന്നു. ഏറെ ആരാധകരുള്ള ചിത്രമായിരുന്നു ഓൾഡ് ബോയ്. ത്രില്ലർ മിസ്റ്ററി സിനിമകളിൽ ലോകമാകെ വലിയ ശ്രദ്ധ നേടിയ ചിത്രമാണ് പാർക്ക്‌ ചാൻ വുക്ക് സംവിധാനം ചെയ്ത ഓൾഡ് ബോയ്.

അമൽ നീരദ് ചിത്രത്തിന്റെ പുറത്തിറങ്ങിയ സ്റ്റില്ലുകളിലെ ഫോന്റുകളുടെ സാമ്യത പോലും ആളുകൾ എടുത്ത് കാണിക്കുന്നുണ്ട്. തന്റെ ചിത്രങ്ങൾക്ക് മറ്റ് ഭാഷയിലെ സിനിമകൾ പ്രചോദനമാവാറുണ്ടെന്ന് അമൽ നീരദ് പലവട്ടം പറഞ്ഞിട്ടുണ്ട്. പോസ്റ്ററിലുള്ള ഈ സാമ്യത സിനിമയിലും ഉണ്ടാവുമോയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

എന്തായാലും ഒരു മാസ് ആക്ഷൻ അമൽ നീരദ് പടം തന്നെ കിട്ടുമെന്നാണ് സ്റ്റില്ലുകൾ സൂചിപ്പിക്കുന്നത്. ഇനിയും ആരൊക്കെ ചിത്രത്തിന്റെ ഭാഗമാണെന്ന് തുടർന്നുള്ള ദിവസങ്ങളിൽ അറിയാം. ഈ മാസം ഒമ്പതിന് ചിത്രത്തിന്റെ ഒരു അപ്ഡേഷൻ ഉണ്ടാവുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlight: New Still Of Amal Neeradh Movie Is similar To Old Boy Movie Poster

We use cookies to give you the best possible experience. Learn more