| Friday, 5th January 2024, 12:22 pm

ജി.വി പ്രകാശിന്റെ സംഗീതം, അരുൺ വിജയ് ചിത്രത്തിലെ 'കണ്ണെ ചെല്ല കണ്ണെ ഗാനം പ്രേക്ഷകരിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുൺ വിജയ് നായകനായെത്തുന്ന ‘മിഷൻ ചാപ്റ്റർ 1’ ജനുവരി 12 പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ ‘കണ്ണെ ചെല്ല കണ്ണെ’ എന്ന ​ഗാനം ​സ്പോട്ടിഫൈ, ​ജിയോ സാവൻ, വിങ്ക് മ്യൂസിക്, ആമസോൺ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ്, ആപ്പിൾ മ്യൂസിക്, ഇൻസ്റ്റ​ഗ്രാം യൂസർ ഒഡിയോ, ഗാന തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.

വിജയിയാണ് ചിത്രത്തിന്റെ സംവിധായകൻ. എമി ജാക്സണും നിമിഷ സജയനും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിക്കുന്നത്. എ. മഹാദേവിന്റെതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങൾ വിജയ് തന്നെയാണ്.

ലണ്ടനിലും ചെന്നൈയിലുമായ് 70 ദിവസങ്ങൾ എടുത്ത് ചിത്രീകരിച്ച ചിത്രത്തിലെ ​ഗാനങ്ങൾക്ക് ജി.വി പ്രകാശാണ് സംഗീതം നൽകിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ്. എസ്, ജേസൺ ഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സന്ദീപ്. കെ. വിജയ്, ചിത്രസംയോജനം: ആന്റണി, ആക്ഷൻ: സ്റ്റണ്ട് സിൽവ, കലാസംവിധാനം: ശരവണൻ വസന്ത്, വസ്ത്രാലങ്കാരം: രുചി മുനോത്, മേക്കപ്പ്: പട്ടണം റഷീദ്‌, പി.ആർ.ഒ: ശബരി.

Content Highlight: New Song In Arun Vijay’s Mission Chapter 1

We use cookies to give you the best possible experience. Learn more