സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം.
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം.
10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജിന്റെ അതിഗംഭീര പ്രകടനവും മികച്ച വിഷ്വലുകളും കൊണ്ട് സമ്പന്നമായ ട്രെയ്‌ലറായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രശംസകള്‍ നേടുമെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു ട്രെയ്‌ലര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി ഒരു പാട്ട് പുറത്ത്വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഹോപ്പ് സോങ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് എ. ആർ. റഹ്മനാണ് സംഗീതം നൽകിയിരിക്കുന്നത്. എ. ആർ. റഹ്മാൻ തന്നെ പാടി അഭിനയിച്ചിരിക്കുന്ന വീഡിയോ ഗാനത്തിൽ പൃഥ്വിരാജിന്റെ നജീബ് മുഹമ്മദ് എന്ന കഥാപാത്രവും ഇടയ്ക്ക് വന്ന് പോവുന്നുണ്ട്. പ്രതീക്ഷകൾ ഒരിക്കലും വറ്റില്ല എന്നാണ് പാട്ട് പറയുന്നത്.
ഇരുളും മാഞ്ഞുപോകും, ഇരുളും നാളമാളും എന്ന എ. ആർ. റഹ്മാൻ പാടുന്ന മലയാളം വരികൾ പാട്ടിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. നജീബിന്റെ ജീവിതത്തെ ചെറിയ രീതിയിൽ കാണിക്കുന്ന പാട്ട് ഹൃദയസ്പർശിയായാണ് റഹ്മാൻ ഒരുക്കിയിട്ടുള്ളത്.
മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് പ്രധാന താരങ്ങള്‍.
റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നു. സുനില്‍ കെ.എസാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും
Content Highlight: New Song In Aadujeevitham Movie , Hope Song