|

'ഉന്മാദിയായ മമ്മദും ഉത്സാഹിയായ ഉമ്മുകുലുസും': തല്ലുമാലയിലെ പുതിയ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തല്ലുമാലയിലെ രണ്ടാം ഗാനം പുറത്ത്. ‘ഓള്‍ടെ മെലഡി’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മ്യൂസിക് 247 ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കണ്ണില്‍ പെട്ടോളേ എന്ന ഗാനം വൈറലായിരുന്നു.

കല്യാണ വീട് പശ്ചാത്തലമായ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 20കാരനായ മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി3യാണ് തിരക്കഥ എഴുതിയത്.

ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തിലും കേന്ദ്രകഥാപാത്രമായി ടൊവിനോ എത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.

Content Highlight :  New song from Thallumala movie is out

Latest Stories

Video Stories