മുംബൈ: കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പത്തുരൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. 2005ലെ മഹാത്മാഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകളില്‍ പുത്തന്‍ സുരക്ഷാ സംവിധാനങ്ങളാകും ഉണ്ടവുകയെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.
Also read ‘6, 6, 6, 6, 6, 6’; തുടര്‍ച്ചയായ ആറു പന്തില്‍ ആറു സിക്‌സറുകള്‍ ഇത് മിസ്ബാഹുള്‍ മാജിക്; വീഡിയോ കാണാം
പുതിയ നോട്ടിന്റെ രണ്ടു പാനലുകളിലും “എല്‍” എന്ന അക്ഷരമാണ് ഉണ്ടാവുക. നോട്ടിന്റെ മറുഭാഗത്ത് 2017 എന്നും രേഖപ്പെടുത്തിയിരിക്കും. നോട്ടുകളിലെ അക്ഷരങ്ങള്‍ ഇടത്തുനിന്ന് വലതുഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കും ഉണ്ടാവുക.
പുതിയ നോട്ട് പുറത്തിറക്കിയാലും പഴയത് പിന്‍വലിക്കില്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പത്തുരൂപാ നോട്ടുകളിലും മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.