ന്യൂദല്‍ഹി: ഇരുനൂറിന്റെയും അന്പതിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിനു പിന്നാലെ പത്ത രൂപാ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി. റിസര്‍വ്വ് ബാങ്ക്. പത്ത് രൂപയുടെ പുത്തന്‍ നോട്ടുകള്‍ പുറത്തിറക്കുന്ന വിവരം റിസര്‍വ്വ് ബാങ്ക് ഇന്നാണ് പുറത്തുവിട്ടത്.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പുതിയ പത്ത് രൂപാ നോട്ടുകളില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഔദ്യോഗിക കുറിപ്പിലൂടെയാണ് കേന്ദ്ര ബാങ്ക് അറിയിച്ചത്.
നിലവിലെ പത്തുരൂപയേക്കാളും അല്പം ചെറുതാണ് പുതുതായി ഇറങ്ങാന്‍ പോകുന്ന നോട്ട്. നിലവിലെ നോട്ടിന് 137 മില്ലീ മീറ്ററാണ് വീതിയെങ്കില്‍ പുതിയതിന് 123 മില്ലി മീറ്റര്‍ വീതി മാത്രമാണുള്ളത്. രൂപയുടെ ഉയരം നിലവിലെ നോട്ടിന്റേതു തന്നെയാണ്(63 മില്ലി മീറ്റര്‍).
നിലവിലെ പത്തുരൂപാ നോട്ടില്‍ കാണ്ടാമൃഗത്തിന്റേയും ആനയുടേയും കടുവയുടേയും ചിത്രങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അതിനുപകരം കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ മുദ്രയാണ് പുതിയ നോട്ടില്‍ ചേര്‍ത്തിട്ടുള്ളത്. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലാണ് പുതിയ പത്തുരൂപയെത്തുന്നത്