സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരും; പുതിയ ഉത്തരവാദിത്വം വെല്ലുവിളി നിറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി
Kerala
സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരും; പുതിയ ഉത്തരവാദിത്വം വെല്ലുവിളി നിറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th May 2018, 4:45 pm

കോട്ടയം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണെന്ന് നിയുക്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പുതിയ ദൗത്യം ഏല്‍പ്പിച്ചതിന് രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

” തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറുശതമാനം നീതി പുലര്‍ത്തി നിറവേറ്റും. സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകും.”

തന്റെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് കേരളത്തിന് പുറത്ത് രണ്ട് തവണ മാത്രമെ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടി വന്നിട്ടുള്ളു. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നു. 1988 ലും 89 ലുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  കേരള മണ്ണില്‍ കാലിമേയ്ക്കാന്‍ തമിഴ്‌നാടിന് പണം നല്‍കേണ്ടിവരുന്ന ആദിവാസികള്‍- വീഡിയോ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മേഖലയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

ദിഗ്വിജയ് സിങ്ങിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും പുതിയ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് നിയമനം.

WATCH THIS VIDEO: