| Thursday, 2nd August 2018, 11:23 pm

പുതിയ 2018 റെനോള്‍ട്ട് ക്വിഡ് വിപണിയില്‍; വില 2.66 ലക്ഷം മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ 2018 റെനോള്‍ട്ട് ക്വിഡ് വിപണിയില്‍ പുറത്തിറങ്ങി. 2.66 ലക്ഷം രൂപ മുതല്‍ 4.59 ലക്ഷം രൂപ വരെയാണ് പുതിയ ക്വിഡിന് എക്‌സ് ഷോറൂം വില.

ഫോഗ് ലാമ്പുകള്‍, പൂര്‍ണ്ണ വീല്‍ കവറുകള്‍ ബോഡി നിറമുള്ള ബമ്പറുകള്‍ എന്നിവയെല്ലാം 2018 ക്വിഡിന്റെ പുതുമകളില്‍പ്പെടും. വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്വിഡ് ബ്രാന്‍ഡിംഗ് ഹാച്ച്ബാക്കിന് കൂടുതല്‍ പക്വത കൈവന്നതായി തോന്നിപ്പിക്കും.

ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പുതുമ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള 12.വി ചാര്‍ജിംഗ് സോക്കറ്റ്, ഓപ്ഷനല്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയെല്ലാം വാഹനത്തിന്റെ ഇന്റീരിയര്‍ വിശേഷങ്ങളാണ്.

Read:  പുതിയ ഹാച്ച്ബാക്കുമായി സ്‌കോഡ വീണ്ടും എത്തുന്നു

ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററും ലോഡ് ലിമിറ്ററുകളുള്ള സീറ്റ്ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും മോഡലില്‍ ഒരുക്കിയിട്ടുണ്ട്. പവര്‍ സ്റ്റിയറിംഗ്, എന്‍ജിന്‍ ഇമൊബിലൈസര്‍, മൂന്ന്-നാല് സ്പീഡ് മാനുവല്‍ എ.സി, പവര്‍ വിന്‍ഡോ, ട്രാഫിക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന ക്വിഡ് വകഭേദത്തിന് മാത്രമേ ലഭിക്കുകയുള്ളു.

നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുകള്‍ തന്നെയാണ് 2018 ക്വിഡിലും തുടരുന്നത്. 800 സി.സി എന്‍ജിന്‍ പതിപ്പ് 52 ബി.എച്ച്.പി കരുത്തും 72 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അതേസമയം 999 സി.സി എന്‍ജിന് 67 ബി.എച്ച്.പി കരുത്തും 91 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഫിയറി റെഡ്, പ്ലാനറ്റ് ഗ്രെയ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് നിറങ്ങളില്‍ ക്വിഡ് ലഭിക്കും.

We use cookies to give you the best possible experience. Learn more