[] തിരുവനന്തപുരം: സംസ്ഥാനത്തെ 82 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു പുതിയ കാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നാലു മാസം കൊണ്ടു കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും.
പുതിയ കാര്‍ഡുകളുടെ കാലാവധി മൂന്നു വര്‍ഷമാണ്. എ.പി.എല്‍, ബി.പി.എല്‍ എന്നതിനു പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിരിക്കും പുതിയ കാര്‍ഡുകള്‍.
ബി.പി.എല്ലിനു പകരമുള്ള പ്രയോറിറ്റി വിഭാഗം റേഷന്‍ കാര്‍ഡില്‍ ഒരു കുടുംബത്തിന് അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തയാറാക്കുന്ന പുതിയ കാര്‍ഡുകള്‍ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും.
2012ല്‍ കാലാവധി കഴിഞ്ഞ ഇപ്പോഴത്തെ കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം പുതുക്കേണ്ടതായിരുന്നു. പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും കാര്‍ഡുകള്‍ നല്‍കുക.