പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്
Big Buy
പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2013, 2:55 pm

[]ലക്ഷുറി എസ് യുവിയായ റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ രണ്ടാം തലമുറയെ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയിലിറക്കി. മുംബൈയിലെ എക്‌സ്‌ഷോറൂം വില 1.10 കോടി രൂപയില്‍ തുടങ്ങുന്നു.

വര്‍ഷം മാര്‍ച്ചില്‍ നടന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയിലായിരുന്നു പുതിയ സ്‌പോര്‍ടിന്റെ അവതരണം. ആഗോളവിപണിയില്‍ വന്‍ ജനപ്രീതി പിടിച്ചുപറ്റിയ പുതിയ മോഡലിന് നിലവില്‍ ഒമ്പതുമാസം വരെ കാത്തിരിപ്പ് സമയമുണ്ട്.

ചെറിയവനായ റേഞ്ച് റോവര്‍ ഇവോക്കിന്റെയും വല്യേട്ടനായ റേഞ്ച് റോവറിന്റെയും ഇടയ്ക്കാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിനു സ്ഥാനം. ഇവോക്കിനോടു പുതിയ മോഡലിനു രൂപസാമ്യമുണ്ട്. എന്നാല്‍ അലിമിനിയം മോണോകോക്ക് ഷാസി , സസ്‌പെന്‍ഷന്‍ , ട്രാന്‍സ്മിഷന്‍ എന്നിവയെല്ലാം റേഞ്ച് റോവറിന്റേതാണ്.

പഴയ തലമുറയെക്കാള്‍ 62 മിമീ നീളവും 55 മിമീ വീതിയും കൂടുതലുണ്ട് പുതിയതിന്. എന്നാല്‍ റേഞ്ച് റോവറിനെ അപേക്ഷിച്ച് ഇപ്പോഴും 149 മിമീ നീളക്കുറവുണ്ട്. വീല്‍ബേസ് 178 മിമീ വര്‍ധിച്ചു.

അതുകൊണ്ടുതന്നെ പിന്നിലെ ടയറുകള്‍ കഴിഞ്ഞ് ബോഡി അധികം തള്ളിനില്‍ക്കുന്നില്ല. പിന്‍സീറ്റിന്റെ ലഗ്‌റൂം 24 മിമീ കൂടിയതാണ് ഇന്റീരിയറിനു ലഭിച്ച മെച്ചം. അലുമിനിയം നിര്‍മിതബോഡി ഉപയോഗിക്കുന്നതിനാല്‍ ഭാരം മുമ്പത്തേതിലും 420 കിലോഗ്രാം കുറഞ്ഞു.

അതിനാല്‍ പെര്‍ഫോമന്‍സും മൈലേജും ഒരുപോലെ മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന എയര്‍ സസ്‌പെന്‍ഷനാണ് നാലു ചക്രങ്ങള്‍ക്കും.

റേഞ്ച്  റോവര്‍ സ്‌പോര്‍ടിന് ഇന്ത്യയില്‍ രണ്ടു എന്‍ജിന്‍  വകഭേദങ്ങളുണ്ട്.  മൂന്ന് ലീറ്റര്‍ , ആറു സിലിണ്ടര്‍ (വി 6 ) ടര്‍ബോ ഡീസല്‍ എന്‍ജിന് ശേഷി 288 ബിഎച്ച്പി  600 എന്‍എം. 7.2 സെക്കന്‍ഡുകൊണ്ട് 100 കിമീ വേഗമെടുക്കുന്ന ഡീസല്‍ വകഭേദത്തിന് ലീറ്ററിന്  13.33 കിമീ ആണ് മൈലേജ്.

അഞ്ച് ലീറ്റര്‍ , എട്ട് സിലിണ്ടര്‍ ( വി8 ) സൂപ്പര്‍ ചാര്‍ജഡ് പെട്രോള്‍ എന്‍ജിനു ശേഷി 503 ബിഎച്ച്പി  625 എന്‍എം  ആണ് ശേഷി . 2.31 ടണ്‍ ഭാരമുള്ള എസ്!യുവിയ്ക്ക് 100 കിമീ വേഗമെടുക്കാന്‍ 5.3 സെക്കന്‍ഡുമതി. ലീറ്ററിന് 7.8 കിമീ ആണ് മൈലേജ്.

പരമാവധി വേഗം മണിക്കൂറില്‍ 225 കിമീ. നവീകരിച്ച ആള്‍ വീല്‍ െ്രെഡവുള്ള രണ്ടു വകഭേദത്തിനും എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് ഉപയോഗിക്കുന്നു.

കൊടും വളവുകള്‍ വീശുമ്പോള്‍ വാഹനത്തിനു മെച്ചപ്പെട്ട സ്ഥിരത ഉറപ്പു നല്‍കുന്ന ടോര്‍ക്ക് വെക്ടറിങ് സിസ്റ്റം ഓപ്ഷണലായി ലഭിക്കും. ബ്രേക്ക് സംവിധാനത്തിന്റെ സഹായത്തോടെ ഓരോ വീലുകളിലേക്കുമുള്ള ടോര്‍ക്ക് വിതരണം ക്രമീകരിച്ച് റോഡ് ഗ്രിപ്പ് ഉറപ്പാക്കുകയാണ് ഈ സിസ്റ്റം ചെയ്യുന്നത്.

പ്രതലത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് സ്വയം െ്രെഡവിങ് മോഡ് തിരഞ്ഞടുക്കുന്ന പുതിയ തലമുറ ടെറയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റവും ഓപ്ഷണല്‍ സൗകര്യമാണ്.

ഔഡി ക്യു സെവന്‍ , ബിഎംഡബ്ല്യു എക്‌സ് ഫൈവ് , മെഴ്‌സിഡീസ് ബെന്‍സ് എംഎല്‍ ക്ലാസ് എന്നീ മോഡലുകളോടാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് മത്സരിക്കുന്നത്. മുംബൈയിലെ എക്‌സ്‌ഷോറൂം വില : ഡീസല്‍  1.10 കോടി രൂപ , പെട്രോള്‍  ഓട്ടോബയോഗ്രഫി 1.65 കോടി രൂപ.

Autobeatz