ഗുര്‍ഗോണ്‍: ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ റേഞ്ച് റോവറിന്റെ ബുക്കിങ് ആരംഭിച്ചു. 1.72 കോടി മുതലാണ് വാഹനത്തിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.[]
ഇന്നലെ മുതലാണ് പുതിയ എസ്.യു.വി മോഡലിന്റെ ബുക്കിങ് ആരംഭിച്ചത്. വിപണിയില്‍ കരുത്തുനേടുക എന്ന ലക്ഷ്യത്തോടൊയാണ് പുതിയ മോഡലുമായി കമ്പനി എത്തിയിരിക്കുന്നത്.
ഇതുകൂടാതെ ചെറിയ ആഢംബര എസ്.യു.വി മോഡലുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധിതിയിടുന്നുണ്ട്.
ബി.എം.ഡബ്ല്യൂ എക്‌സ് വണ്‍, ഓഡി ക്യൂ ത്രീ എന്നീ മോഡലുകള്‍ക്കാവും ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കുക.
ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ശ്രേണിയിലെ ഏറ്റവും ജനപ്രീതി നേടുന്ന മോഡലാവും റേഞ്ച് റോവര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിയത്.
പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ പുതിയ റേഞ്ച് റോവര്‍ ലഭ്യമാണ്. 5 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിനും ഡീസല്‍ മോഡലിന് 4.4 ലിറ്റര്‍ വി 8 എഞ്ചിനുമാണ് ഉള്ളത്.
ഇന്ത്യയില്‍ ചെറിയ കാര്‍ വിപണിയില്‍ സജീവമാകാനാണ് ജെ.എല്‍.ആര്‍ പദ്ധതിയിടുന്നത്. കുറഞ്ഞ വിലയില്‍ ചെറിയ ആഢംബര കാറുകളാണ് കമ്പനി നിര്‍മിക്കുക എന്നും അറിയുന്നു.
ജെ.എല്‍.ആര്‍ വൈസ് പ്രസിഡന്റ് രോഹിത് സൂരി സൂചിപ്പിക്കുന്നതും ഇതാണ്.