| Wednesday, 20th October 2021, 4:13 pm

ആരാണ് വിക്രമാദിത്യ? ഉത്തരം 23ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുബലിയെന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് പ്രഭാസ്. ഒക്ടോബര്‍ 23ന് ജന്മദിനമാഘോഷിക്കാനൊരുങ്ങുന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍.

ടോളിവുഡ് ആഘോഷമാക്കാനൊരുങ്ങുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനത്തില്‍ തന്നെ പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പ്രകാശനം ചെയ്തിരിക്കുകയാണ്. കാര്യമായ ചിന്തയില്‍ മുഴുകി നില്‍ക്കുന്ന പ്രഭാസിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ആരാണ് വിക്രമാദിത്യ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്റര്‍ തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.

ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്.

ഇതിനോടകം തന്നെ പുറത്തുവന്ന പോസ്റ്ററുകള്‍ എല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. 23ന് പുറത്തിറക്കുന്ന വിക്രമാദിത്യ ക്യാരക്ടര്‍ ടീസറിനായുള്ള കാത്തിരിപ്പിലാണ് ടോളിവുഡ്.

പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യു.വി. ക്രിയേഷന്റെ ബാനറില്‍ വംശി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

പൊങ്കല്‍ ദിനമായ ജനുവരി 14ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New poster of Radheshyam released

We use cookies to give you the best possible experience. Learn more