| Wednesday, 14th February 2024, 7:14 pm

അതല്ലേ ഇത്..ആ ഇരിക്കുന്നത് വിശാൽ കൃഷ്ണ മൂർത്തി തന്നെ; ടീസറിന് പിന്നാലെ ചർച്ചയാവൻ ഒരു പോസ്റ്റർ കൂടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു. ടീസറില്‍ താരമെത്തുന്നത് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു.

ഇതുവരെയുണ്ടായിരുന്ന പ്രണവിന്റെ ലുക്കായിരുന്നില്ല ഇതില്‍. ടീസറിന് ശേഷം വിന്റേജ് ലുക്കില്‍ വന്ന പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ പ്രണയദിനത്തിൽ പുതിയൊരു പോസ്റ്റർ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പിയാനോ വായിക്കുന്ന പ്രണവ് മോഹൻലാലിന്റെ അരികിൽ പ്രണയഭാവത്തിൽ നിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം.

ഒറ്റ നോട്ടത്തിൽ ദേവദൂതൻ ചിത്രത്തിലെ മോഹൻലാലിനെ അനുസ്മരിപ്പിക്കും വിധമാണ് പ്രണവിന്റെ ലുക്ക്. ദേവദൂതനിൽ മോഹൻലാൽ ഒരു സംഗീതജ്ഞനാണ്.

സോഷ്യൽ മീഡിയ നിറയെ ഇത് തന്നെയാണ് ചർച്ച. നേരത്തെ ഇറങ്ങിയ ടീസറിന് നിരവധി കമന്റുകൾ ഇത്തരത്തിൽ വന്നിരിന്നു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.

Content Highlight: New Poster In Varshangalkk Shesham

We use cookies to give you the best possible experience. Learn more