ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്ര നടപടിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പ്രദേശത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കശ്മീര്‍ പുതിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വേദിയാകുന്നു എന്നതാണ് പുതിയ വിവരം.
ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ മുന്നണികളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സാമൂഹ്യപ്രവര്‍ത്തകരും മുന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ചേര്‍ന്നാണ് പുതിയ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിലുണ്ടായിരുന്ന സമാധാപം പുനസ്ഥാപിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന് വില കൊടുക്കുന്നതുമായ രാഷ്ട്രീയ പ്രസ്ഥാനമായിരിക്കും ഇതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.\