| Sunday, 13th August 2023, 8:38 pm

'എന്താ മോനെ?'; മാത്യുവായി ലാലേട്ടന്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും എത്തിയിരുന്നു. മാത്യു എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയയിച്ചത്.

വമ്പന്‍ വരവേല്‍പ്പാണ് ലാലേട്ടന്റെ കഥാപാത്രത്തിന് ലഭിച്ചത്.
കേരളത്തില്‍ ഉള്‍പ്പടെ നിരവധി ഫാന്‍ ഷോകള്‍ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ ചിത്രത്തിന് സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ മാത്യുവായി മോഹന്‍ലാല്‍ നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മ്യാതുവായി മേക്കപ്പ് ചെയ്ത് കോസ്റ്റ്യും ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പുറത്ത് വന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ചാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ആദ്യ ദിനം സ്വന്തമാക്കിയിരുന്നു. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി.


രണ്ടാം ദിവസവും കേരളത്തില്‍ നിന്ന് റെക്കോഡ് കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ വാരാന്ത്യം കഴിയുമ്പോള്‍ ചിത്രം കേരളത്തില്‍ റെക്കോഡ് തുക സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

ലോകമെമ്പാടും നിന്ന് ചിത്രം 90 കോടിയോളം രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ വാരന്ത്യം കൂടി കഴിയുമ്പോള്‍ ചിത്രം സകല റെക്കോഡും തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: New photos of mohanlal as mathew from the jailer movie viral on social media

We use cookies to give you the best possible experience. Learn more