| Monday, 27th October 2014, 11:07 pm

വി.സി നിയമനത്തിമത്തിന് വിദഗ്ധ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈസ് ചാന്‍സിലര്‍ നിയമനത്തിന് വിദഗ്ധ സമിതിയെ നിയമിക്കും. ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചാന്‍സിലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനമായി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ വിസിമാര്‍ ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വൈസ് ചാന്‍സലര്‍മാര്‍, ഗവര്‍ണറുടെ സെക്രട്ടറി എന്നിവരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തും. ആദ്യമായാണ് ഗവര്‍ണര്‍ ഒരു കൗണ്‍സില്‍ രൂപീകരിക്കുന്നത്.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. വിസിമാര്‍ മൂന്ന് മാസം കൂടും തോറും സര്‍വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും വേണം.

We use cookies to give you the best possible experience. Learn more