ആറുമാസത്തിനുള്ളില്‍ ഇ-കോമേഴ്‌സ് മേഖലയ്ക്കായി വ്യാപാരനയം
Tech
ആറുമാസത്തിനുള്ളില്‍ ഇ-കോമേഴ്‌സ് മേഖലയ്ക്കായി വ്യാപാരനയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2018, 2:29 pm

ഇ-കൊമേഴ്‌സ് മേഖലയ്ക്കായി പ്രത്യേക നയം ആറുമാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം, ഉപഭോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത, നികുതി ഘടകങ്ങള്‍, സാങ്കേതിക വശങ്ങള്‍, നിരീക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും നയം.

ഇന്ത്യയില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ നയം പ്രഖ്യാപിക്കുന്നത്. നയത്തിന്റെ കരടിന് രൂപം നല്‍കാന്‍ ഒരു ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയതായി വാണിജ്യ സെക്രട്ടറി റിത ടിയോഷ്യ പറഞ്ഞു.


Also Read:  ജൂണ്‍ 1 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് ബസുടമകള്‍


കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവാണ് ഇതിന്റെ അധ്യക്ഷന്‍. ഇ-കൊമേഴ്സ് വ്യവസായ രംഗത്തുള്ളവര്‍ കൂടി അടങ്ങുന്നതാണ് സമിതി.

വാണിജ്യ, ആഭ്യന്തര, ധനകാര്യ, കമ്പനികാര്യ, ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ കൂടി അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്സ്. ഭാരതി എന്റര്‍പ്രൈസസ്, റിലയന്‍സ് ജിയോ, ടി.സി.എസ്., വിപ്രോ, ഒല, സ്നാപ്ഡീല്‍, മേക്ക് മൈ ട്രിപ്, അര്‍ബന്‍ ക്ലാപ്, ജസ്റ്റ് ഡയല്‍, പെപ്പര്‍ഫ്രൈ, പ്രാക്ടോ എന്നിവയുടെ മേധാവികളാണ് വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്നത്.

WATCH THIS VIDEO: