കൊച്ചി: സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പുതിയ പ്രസിഡന്റായി സൗത്ത് ലൈവിലെ സാജ് കുര്യനെയും ജനറൽ സെക്രട്ടറിയായി ട്രൂവിഷൻ ന്യൂസിലെ കെ.കെ. ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. കേരള ഓൺലൈനിലെ ബിജുനു ആണ് പുതിയ ട്രഷറർ.
മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ്- കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർഗോഡ് വാർത്ത), ജോ. സെക്രട്ടറി- കെ.ആർ. രതീഷ് (ഗ്രാമജ്യോതി).
എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ഷാജൻ സ്കറിയ (മറുനാടൻ മലയാളി), വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യം ഓൺലൈൻ), സോയിമോൻ മാത്യു (മലയാളി വാർത്ത), അബ്ദുൽ മുജീബ് (കെ. വാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്സ്പ്രസ് കേരള), അൽ അമീൻ (ഇ വാർത്ത).
കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
അപേക്ഷകളുടെ അടിസ്ഥാനത്തിൽ ദേശീയ നെറ്റ് വർക്കിന്റെ ഭാഗമായ മലയാള ഓൺലൈൻ മാധ്യമങ്ങൾക്കും അംഗത്വം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. മുൻ വൈസ് ചാൻസിലറും ചരിത്രകാരനുമായ കെ.കെ.എൻ. കുറുപ്പ് ചെയർമാായ ഏഴംഗ ഗ്രീവൻസ് കൗൺസിലും കോം ഇന്ത്യയുടെ ഭാഗമായി ഉണ്ട്.
പ്രമുഖ അഭിഭാഷകരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായ യോഗത്തിൽ അബ്ദുൽ മുജീബ് പ്രവർത്തകർ റിപ്പോർട്ടും കെ.കെ. ശ്രീജിത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. നിലവിൽ 31 ന്യൂസ് പോർട്ടലുകളാണ് കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
CONTENT HIGHLIGHT: New office bearers for Com India