ന്യൂദല്‍ഹി: രാജ്യത്തെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
ഇപ്പോള്‍ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം രാത്രി ഒമ്പതുമണിക്കുശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളില്‍ പണം നിറയ്ക്കുന്നതിനുള്ള സമയപരിധി ആറുമണിയാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് 18 വരെ കനത്തമഴ; എഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സുരക്ഷ അലാറം ജി.എസ്.എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.