Advertisement
Film News
കുഞ്ഞിരാമായണത്തിന്റെ കഥാകൃത്തും തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകനും ഒന്നിക്കുന്നു, ഒപ്പം ചാക്കോച്ചനും; പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 11, 02:03 pm
Thursday, 11th November 2021, 7:33 pm

തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകനായ സെന്ന ഹെഗ്‌ഡെയും, കുഞ്ഞിരാമായണത്തിന് കഥയൊരുക്കിയ ദീപു പ്രദീപും ഒന്നിക്കുന്ന പുതിയ ചിത്രം പദ്മിനിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് ദീപു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഏറെ കാലമായി താന്‍ കാത്തിരിക്കുന്ന ചിത്രമാണിതെന്നാണ് ദീപു പറയുന്നത്. ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കാത്തിരുപ്പുണ്ട് ഈ സിനിമയ്ക്ക് പിന്നില്‍. ഏറ്റവും വേഗത്തില്‍ ആദ്യ ഡ്രാഫ്റ്റ് എഴുതിയ തിരക്കഥയാണ്, പക്ഷെ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുകള്‍ എഴുതിയ തിരക്കഥയും ഇതു തന്നെയാണ്,’ ദീപു പറയുന്നു.

ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം.

ദീപു പ്രദീപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന അടുത്ത സിനിമ.
‘പദ്മിനി’
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കാത്തിരുപ്പുണ്ട് ഈ സിനിമയ്ക്ക് പിന്നില്‍. ഏറ്റവും വേഗത്തില്‍ ആദ്യ ഡ്രാഫ്റ്റ് എഴുതിയ തിരക്കഥയാണ്, പക്ഷെ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുകള്‍ എഴുതിയ തിരക്കഥയും ഇതു തന്നെയാണ്.
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍
പ്രിയപ്പെട്ട ചാക്കോച്ചന്‍ പദ്മിനിയാവുന്നു.
കുറെ കൊല്ലങ്ങളായി കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന സഹോദരന്മാര്‍ സുവിന്‍ ചേട്ടനും പ്രശോഭേട്ടനുമാണ് നിര്‍മ്മാണം.
ശ്രീരാജ് രവീന്ദ്രന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New movie Padmini poster out