ലിസ്റ്റിൻ സ്റ്റീഫനൊപ്പം നിർമാതാവാവാൻ സുരാജും; ആയിഷക്ക് ശേഷം അടുത്ത ചിത്രവുമായി ആമിർ പള്ളിക്കൽ
Entertainment
ലിസ്റ്റിൻ സ്റ്റീഫനൊപ്പം നിർമാതാവാവാൻ സുരാജും; ആയിഷക്ക് ശേഷം അടുത്ത ചിത്രവുമായി ആമിർ പള്ളിക്കൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 12:33 pm

മലയാള സിനിമാരംഗത്തെ ഇരുപത്തിമൂന്നു വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

പ്രശസ്ത നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമിക്കുന്ന പ്രൊഡക്ഷൻ നമ്പർ 31ന്റെ പൂജ ഇന്ന് കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്നു.

ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊല്ലൂർ മൂകാംബികയിൽ നടന്ന പൂജാ ചടങ്ങുകളിൽ സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും ചിത്രത്തിലെ താരങ്ങളും പങ്കെടുത്തിരുന്നു. ഇന്ന് മുതൽ കൊല്ലൂരും പരിസരത്തും പ്രൊഡക്ഷൻ നമ്പർ 31 ന്റെ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, ഡി.ഓ.പി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ: നവീൻ.പി.തോമസ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്,

മേക്കപ്പ്: റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുഹൈൽ.എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു,

പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, സ്റ്റിൽസ്: രോഹിത്.കെ.എസ്, സെറീൻ ബാബു, ടൈറ്റിൽ&പോസ്റ്റേർ സ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlight: New Movie Of Suraj Venjaramood As a Producer