| Friday, 9th February 2024, 5:46 pm

ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന പുതിയ ചിത്രം, ഒരുങ്ങുന്നത് ഫാമിലി ഇൻവെസ്റ്റിഗേഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രൻസിനേയും ജാഫർ ഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഒറ്റപ്പാലത്ത് വച്ച് നടന്നു.

മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ, വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ.

നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി,സുനിൽ സുഖദ,ഷാജു ശ്രീധർ, പ്രിയങ്ക, പ്രൊഡ്യൂസർ അഷ്റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ, ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി. തുടർന്ന് പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം ക്ലാപ്പടിച്ചു. ഹമീദ് മഞ്ചാടി സ്വിച്ച് ഓണും നിർവഹിച്ചു.

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ഴോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് എത്തുക.

ഇനിയും പേര് പുറത്തുവിടാത്ത ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ്. ജി.മേനോൻ, സുമേഷ് മൂർ,ഷാജു, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില, ചന്ദന, ആര്യ വിജു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അർജുൻ.വി.അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ. എഡിറ്റർ സിയാൻ ശ്രീകാന്ത്. കോസ്റ്റ്യൂം ഫെമിന ജബ്ബാർ. ആർട്ട് കോയാസ്.

പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം. പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പാത്താങ്കുളം, മേക്കപ്പ് ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ,പി. ആർ.ഒ മഞ്ജു ഗോപിനാഥ് . സ്റ്റിൽസ് ഷംനാദ് മട്ടായ, ഡിസൈൻ കിഷോർ ബാബു.പി.എസ്

Content Highlight: New Movie Of  Indrance And Jaffar Idukki

We use cookies to give you the best possible experience. Learn more