Advertisement
Entertainment
മാരി സെൽവരാജിന്റെ നായകനാവാൻ ധ്രുവ് വിക്രം , നായിക മലയാളി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 12, 09:05 am
Tuesday, 12th March 2024, 2:35 pm

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.

‘എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണക്കും നീലം സ്റ്റുഡിയോസിനും അപ്പ്ളോസ് സോഷ്യൽ പ്രൊഡക്ഷൻ ഹൗസിനും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്,’മാരി സെൽവരാജ് എക്‌സിൽ കുറിച്ചത് ഇപ്രകാരമാണ്.


പ്രൊഡക്ഷൻ ഹൗസ് അപ്പ്ളോസ് സോഷ്യൽ കുറിച്ചത് ഇപ്രകാരം, ‘ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു, ഇത് അതിലൊന്നാണ്’. മാരി സെൽവരാജിന്റെ ഇതിഹാസ സ്‌പോർട്‌സ് ഡ്രാമക്കായി നീലം സ്റ്റുഡിയോസും ചേർന്ന് ചിത്രത്തിനായി വലിയ പരിശീലനത്തിന് തയ്യാറായിരിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം ആദിത്യ വർമ, മഹാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാർച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ പ്രതീഷ് ശേഖർ.

Content Highlight: New Movie Of Druv Vikram Directed By Mari Selvaraj