| Sunday, 4th February 2024, 11:08 am

ആസിഫും സുരാജും ഒന്നിക്കുന്ന ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ചിത്രം വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിക്ക് ഉസ്മാൻ നിർമിച്ച് ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 12ന് ആരംഭിക്കും.

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു .
തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

എഡിറ്റിങ് – നിഷാദ് യൂസഫ്, ആർട്ട്‌ – ആഷിഖ്. എസ്, ഗാനരചന – വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ,

രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി – രോഹിത്. കെ.സുരേഷ്. കൊറിയോഗ്രാഫർ – പി. രമേഷ്.

ദേവ്, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, വി. എഫ്. എക്സ് – ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ – ഓൾഡ്മങ്ക്. വിതരണം – സെൻട്രൽ പിക്ചേർസ് റിലീസ്. മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

സിനിമയുടെ പേരും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ആരൊക്കെയാണെന്ന് ഉടൻ പുറത്ത് വിടും.

Content Highlight: New Movie Of Asif Ali And Suraj Venjaramood

We use cookies to give you the best possible experience. Learn more