|

ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ഭാവനയുടെ തിരിച്ചുവരവ്; നായകന്‍ ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവനയേയും ഷറഫുദ്ദീനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ സിനിമ ഒരുങ്ങുന്നു. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് റെനിഷ് അബ്ദുല്‍ ഖാദര്‍, ഭാവന, ഷറഫുദ്ദീന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

2017ല്‍, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളില്‍ ശ്രദ്ധ ചെലുത്തിയ ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് പറഞ്ഞിരുന്നു.

ബര്‍ക്ക ദത്ത് നടത്തുന്ന മോജോ സ്‌റ്റോറിയിലൂടെയാണ് ഭാവന തിരികെ മലയാളത്തിലേക്ക് എത്തുന്നു എന്ന് പറഞ്ഞത്. ഈ അഭിമുഖത്തില്‍ ആദ്യമായി തനിക്ക് സംഭവിച്ച അതിക്രമത്തെ പറ്റിയും അത് തന്നെ എങ്ങനെ ബാധിച്ചു എന്നും ഭാവന തുറന്നു പറഞ്ഞിരുന്നു.

അതേസമയം 1744 വൈറ്റ് ആള്‍ട്ടോ, പത്രോസിന്റെ പടപ്പുകള്‍ എന്നിവയാണ് ഷറഫുദ്ദീന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.


Content Highlight: new movie Ntikkakakoru Premandaarnn starring bhavana and Sharaf U Dheen

Latest Stories