വിഭജിക്കപ്പെട്ട ലോകത്ത് സാഹോദര്യത്തിന്റെ കഥ; 'നന്നായിക്കൂടെ'
Film News
വിഭജിക്കപ്പെട്ട ലോകത്ത് സാഹോദര്യത്തിന്റെ കഥ; 'നന്നായിക്കൂടെ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th March 2023, 2:09 pm

ദൈവിക്ക് പ്രോഡക്ഷന്റെ ബാനറില്‍ മുന്‍ മിസിസ് സൂപ്പര്‍ മോഡല്‍ ഓഫ് ഇന്ത്യ 2021, ഡോ. ജാനറ്റ് ജെ. മലയാള ചലച്ചിത്ര രംഗത്തു രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് നന്നായിക്കൂടെ.

ജാതിയുടെയും മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ വിഭജിക്കപ്പെട്ട ലോകത്ത് വ്യത്യസ്ത സാഹചര്യങ്ങളിലും, വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള ഏഴ് പേര്‍ ഒന്നിച്ചു ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും കഥയാണ് നന്നായിക്കൂടെ.

അവര്‍ക്കു ചുറ്റുപാടുകളില്‍ നിന്നും നേരിടേണ്ടി വന്ന അസഹിഷ്ണുതയും അവഗണനയുടെയുമിടയില്‍ അവരൊരുമിച്ചു ഒരാള്‍ മറ്റൊരാള്‍ക്ക് കരുതലായി മുന്നേറുന്നതിന്റെ നേര്‍ കാഴ്ച്ചയാണീ ചിത്രം.നിരവധി പുതുമുഖങ്ങളും, ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.

ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടര്‍ – മെജോ ജോസഫ്, മ്യൂസിക് ഡയറക്ടര്‍ ശ്രീരാഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡോ. ബിജു കെ .ആര്‍. അഭിനേതാക്കള്‍: സൂരജ് തേലക്കാട്, കണ്ണന്‍, ആരതി കെ.ബി, പ്രിയ മരിയ, ആസിഫ് മുഹമ്മദ്, റീബ ചെറിയാന്‍, ഋഷിഖ് ഷാജ്, സുദര്‍, മേജ്ജോ ജോസഫ്.

Content Highlight: new movie from dr janet j, nannayikkoode