| Wednesday, 31st August 2022, 6:47 pm

പൊട്ടിച്ചിരി ഗ്യാരണ്ടി; ശുദ്ധാത്മാവിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സും ഷറഫുദ്ദീനും; ചിരിക്ക് തുടക്കമിട്ട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സ് – ഷറഫുദ്ദീന്‍ എന്നിവരെ നായകരാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആനന്ദം പരമാനന്ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരു ശുദ്ധാത്മാവിന്റെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരങ്ങളാണ് ചിത്രത്തിന്റെ ലീഡ് റോളില്‍ എത്തുന്നത്. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഷാഫിയും സിന്ധുരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇന്ദ്രന്‍സിനും ഷറഫുദ്ദീനും പുറമെ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് സാജനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ – അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂംസ് – സമീറ സനീഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – ഹരി തിരുമല, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ടൈറ്റില്‍ ഡിസൈന്‍ – ടെന്‍പോയിന്റ്, ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍.

Content Highlight:  New Movie ‘ Aanandam Paramanandam’s first look poster released

We use cookies to give you the best possible experience. Learn more